तेरे आँचल की छाँव माँ, जीवन का पहला सहारा था,
आज बहू के आँचल में ही, मेरा अपना घर-द्वारा था।
അമ്മേ, നിൻ ചേലത്തുമ്പിൽ
എൻ ബാല്യം ഒരു തണലായിരുന്നു,
ഇന്ന് അവളുടെ ചേലത്തുമ്പിൽ
എൻ ജീവിതവും ഒരു തണലായിരുന്നു.
तेरी गोदी में बीता बचपन, तेरी लोरी में रातें थीं,
उसके संग जो राह मिली, उसमें भी जीवन की बातें थीं।
നിൻ താരാട്ടിൻ ഈണത്തിൽ
എൻ രാവുകൾ പൂക്കളായി വിരിഞ്ഞു,
അവളുടെ മൗനസ്നേഹത്തിൽ
എൻ പകലുകൾ നിലാവായിരുന്നു.
तेरे हाथों की रोटी में माँ, ममता घुलती जाती थी,
उसके हाथों के स्वाद में भी, घर की खुशबू आती थी।
നിൻ കൈകളിലെ ചോറിൽ
മമതയുടെ മണമുണ്ടായിരുന്നു,
അവളുടെ കൈകളിലെ ഊണിൽ
വീടിൻ്റെ മധുരമുണ്ടായിരുന്നു.
तेरी उँगली थामे मैंने, जग की राह पहचानी थी,
अब उसकी उँगली थामे चलना, जीवन की नई कहानी थी।
നിൻ വിരൽ പിടിച്ചുനടന്ന
വഴികളൊക്കെയും കിനാവായിരുന്നു,
അവളുടെ കൈപിടിച്ചപ്പോൾ
പുതുവഴികളൊക്കെയും കിനാവായിരുന്നു.
तेरे आँचल में बचपन था, उसके आँचल में संध्या है,
एक ने जीवन दिया मुझे, एक में जीवन की संध्या है।
നിൻ ചേലിൽ എൻ ബാല്യം,
അവളുടെ ചേലിൽ ജീവിതസന്ധ്യ,
ഒന്നിൽ ഞാൻ ജനിച്ചുവെങ്കിൽ,
മറ്റൊന്നിൽ ജീവിതം പൂർണ്ണമായിരുന്നു.
मोह-माया के इस जग में, कितने रिश्ते छूट गए,
जिसे समझकर अपना समझा, वो भी समय के साथ छूट गए।
മോഹമായ ഈ ലോകത്തിൽ
എത്ര ബന്ധങ്ങൾ മാറിപ്പോയി,
എൻതെന്ന് കരുതിയതെല്ലാം
കാലത്തിൻ കൈയിലെ നിഴലായിരുന്നു.
जी. आर., अब क्या किसी आँचल की तमन्ना बाकी है,
तेरे छोड़े उस आँचल को, कफ़न समझकर पकड़ना है।
ജി. ആർ., ഇനി എന്തിനു
ഈ ലോകത്തിൻ ചേലത്തുമ്പിൻ മോഹം?
ഒടുവിൽ എന്നെ മൂടുവാൻ
കാത്തിരുന്നത് കോടി വസ്ത്രമായിരുന്നു.
GR kaviyoor
28 08 2026
No comments:
Post a Comment