Thursday, August 13, 2026

मेरे लिए — എനിക്കായ്Bilungal gazhal

मेरे लिए — എനിക്കായ്
Bilungal gazhal 
तुम्हारे लिए मैंने छोड़ दिए दिल के सारे अरमान,
तुमने छोड़ दिया आँखों में दर्द और इंतज़ार मेरे लिए।

നിനക്കായ് ഞാൻ ത്യജിച്ചുവല്ലോ ഹൃദയത്തിലെ മോഹങ്ങൾ,
നീ നീക്കി വെച്ചതോ കണ്ണീരിൻ വേദനകൾ എനിക്കായ്.

तेरी यादें आज भी मेरी रातों में खिलती हैं,
अधूरे उन सपनों का रहा इंतज़ार मेरे लिए।

നിന്റെ ഓർമ്മകൾ ഇന്നും എൻ രാത്രികളിൽ പൂക്കുന്നു,
ഉണരാത്തൊരു സ്വപ്നമായി അവശേഷിച്ചു എനിക്കായ്.

तेरी राहों में मैं कितनी देर तक ठहरा रहा,
फिर वही तन्हाई बनी मेरा संसार मेरे लिए।

നിനക്കായി ഞാൻ കാത്തിരുന്ന വഴികൾ ഇന്നും നിശ്ശബ്ദം,
പിരിയാത്തൊരു ഏകാന്തത മാത്രം ശേഷിച്ചു എനിക്കായ്.

तेरी हँसी में मैं अपने सारे दुख भूल गया था,
तेरी ख़ामोशी बन गई दिल की पुकार मेरे लिए।

നിന്റെ ചിരിയിൽ ഞാൻ മറന്നുപോയി എൻ ദുഃഖങ്ങളെല്ലാം,
നിന്റെ മൗനം മാത്രം ഒരു ശിക്ഷയായി എനിക്കായ്.

साथ देखे हुए सपने जब समय ने धीरे-धीरे मिटा दिए,
टूटे हुए दिल का रह गया बस इज़हार मेरे लिए।

ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ കാലം പതിയെ മായിച്ചപ്പോൾ,
തകർന്ന ഹൃദയത്തിൻ കഷണങ്ങൾ മാത്രം എനിക്കായ്.

तुझे पाने की चाह में जो कुछ मैंने खो दिया,
मेरी ज़िंदगी बन गई एक सवाल बार-बार मेरे लिए।

നിന്നെ സ്വന്തമാക്കാൻ ഞാൻ നഷ്ടപ്പെടുത്തിയതെല്ലാം ഓർക്കുമ്പോൾ,
എൻ ജീവിതം തന്നെ ഒരു ചോദ്യമായി എനിക്കായ്.

जी आर, अपने ही शब्दों में लिख दिया दिल का इज़हार,
शायद ये ग़ज़ल बन जाए एक यादगार मेरे लिए।

ജീ ആർ, നീയെന്ന പേരിൽ ഞാൻ കുറിച്ചുവച്ച ഈ വരികൾ,
കാലം മായ്ക്കാത്തൊരു ഓർമ്മയായി നിലനിൽക്കട്ടെ എനിക്കായ്.

GR kaviyoor 
12 08 2026
( Thiruvalla , kaviyoor)

No comments:

Post a Comment