हर खुशी अपनी वो बच्चों पे लुटाता जाता है,
दर्द दिल का मगर हँसकर वो छुपाता जाता है।
മക്കളുടെ ചിരിയിൽ സ്വന്തം ദുഃഖം മറന്ന് പോയിരിക്കും,
അവരുടെ സന്തോഷത്തിൽ സ്വന്തം ജീവിതം നിറഞ്ഞ് പോയിരിക്കും.
धूप खुद सह के हमें छाँव दिलाता जाता है,
टूट जाए भी तो हिम्मत को निभाता जाता है।
വെയിലേറ്റു നിന്നവൻ തണലായി മാറി,
സ്വന്തം വേദനകളെല്ലാം ഉള്ളിലൊതുക്കി മറഞ്ഞ് പോയിരിക്കും.
अपनी ख़्वाहिश को हमारी खुशी पर वार दिया,
अपने अरमानों को चुपचाप मिटाता जाता है।
സ്വന്തം സ്വപ്നങ്ങൾ മക്കൾക്കായി നൽകി,
അവരുടെ വഴികളിൽ വെളിച്ചമായി തെളിഞ്ഞ് പോയിരിക്കും.
घर की दीवार से मज़बूत है साया उसका,
वक़्त की आँधियों से घर को बचाता जाता है।
വീടിന്റെ താങ്ങായി കാലം മുഴുവൻ നിന്നു,
കൊടുങ്കാറ്റിലും പാറപോലെ ഉറച്ച് നിന്നുപോയിരിക്കും.
नींद आँखों में लिए रात गुज़ारता है वो,
हमको आग़ोश में लेकर वो सुलाता जाता है।
ഉറക്കമില്ലാ രാത്രികൾ മക്കൾക്കായി നൽകി,
താരാട്ടിൻ ഈണമായി അരികിൽ ലയിച്ച് പോയിരിക്കും.
हम समझते रहे फ़र्ज़ है ये सब उसका,
वो मोहब्बत को मगर दिल से निभाता जाता है।
കടമയെന്ന് മാത്രം നമ്മൾ കരുതിയ സ്നേഹം,
അതിന്റെ ആഴമറിയാതെ കാലം കടന്ന് പോയിരിക്കും.
माँ की ममता का ज़माना तो समझ लेता है,
बाप ख़ामोश रहे, दर्द छुपाता जाता है।
അമ്മയുടെ സ്നേഹം ലോകം പാടിപ്പുകഴ്ത്തുമ്പോൾ,
അച്ഛന്റെ സ്നേഹം നിശ്ശബ്ദമായി മറഞ്ഞ് പോയിരിക്കും.
जी.आर., जब समझ आई बाप की ख़ामोश मोहब्बत,
तब तलक़ दूर बहुत बाप चला जाता है।
ജി.ആർ., അച്ഛന്റെ സ്നേഹം തിരിച്ചറിയും നേരം,
തിരികെ വരാത്ത ദൂരത്തേക്ക് അച്ഛൻ പോയിരിക്കും.
GR kaviyoor
28 08 2026