Saturday, July 4, 2026

तेरी यादों की निशानी നിൻ ഓർമ്മയുടെ അടയാളം

 तेरी यादों की निशानी
         നിൻ ഓർമ്മയുടെ അടയാളം



बिखरे तारे सारे तेरी यादों की निशानी,
दिल का हर इक ज़ख्म है तेरी यादों की निशानी।
ചിതറിനിൽക്കും താരങ്ങൾ നിൻ ഓർമ്മയുടെ അടയാളം,
ഹൃദയത്തിലെ മുറിവെല്ലാം നിൻ ഓർമ്മയുടെ അടയാളം।

हर एक ख़्वाब बन गया अधूरी-सी कहानी,
आँखों में आज भी है तेरी यादों की निशानी।
പാതിവഴിയിൽ നിന്നുപോയ പ്രണയത്തിന്റെ കഥയാം,
കണ്ണീരിൽ ഇന്നുമുണ്ട് നിൻ ഓർമ്മയുടെ അടയാളം।

वीराँ-सा हो गया है दिल, खो गई रवानी,
साँसों में बस रही है तेरी यादों की निशानी।
വിരഹക്കാറ്റ് വീശുമ്പോൾ മൗനത്തിൻ സ്പന്ദനം,
ഓരോ ശ്വാസമാകുന്നതും നിൻ ഓർമ്മയുടെ അടയാളം।

गुज़री जो साथ में थी, वही मेरी जवानी,
हर धड़कनें कह रही हैं तेरी यादों की निशानी।

കൊഴിഞ്ഞുപോയ യൗവനത്തിൻ മധുരമുള്ള സ്മരണം,
ഹൃദയമിടിപ്പിൻ താളവും നിൻ ഓർമ്മയുടെ അടയാളം।

बरसों की धूप पी गया, फिर भी न कम हुई,
सीने में जल रही है तेरी यादों की निशानी।

കാലമെന്ന മരുഭൂമിയിൽ വാടാത്തൊരു ചൈതന്യം,
നെഞ്ചിൽ ഇന്നും ജ്വലിക്കുന്നത് നിൻ ഓർമ്മയുടെ അടയാളം।

तन्हाइयों के शहर में मिलती नहीं मेहरबानी,
हर मोड़ पर मिली है तेरी यादों की निशानी।
ഏകാന്തത്തിന്റെ വഴികളിൽ തേടിയൊരു സാന്ത്വനം,
കണ്ടുമുട്ടിയതെല്ലാമായ് നിൻ ഓർമ്മയുടെ അടയാളം।

मिटती नहीं है उम्र भर उल्फ़त की ज़िंदगानी,
रूहों में बस गई है तेरी यादों की निशानी।
മായാതെ മാഞ്ഞുപോകാ പ്രണയത്തിൻ ജീവിതം,
ആത്മാവിൽ കൊത്തിയിട്ടത് നിൻ ഓർമ്മയുടെ അടയാളം।

GR kaviyoor 
4 07 2026
(Thiruvalla, kaviyoor)

No comments:

Post a Comment