Friday, July 31, 2026

ऋतु शोभ | ഋതു ശോഭA Bilingual Hindi–Malayalam Ghazal

ऋतु शोभ | ഋതു ശോഭ
A Bilingual Hindi–Malayalam Ghazal
तेरे पदचिन्हों की आहट का इंतज़ार तेरी यादों में,
मेरी हर जागती रात हुई बहार तेरी यादों में।

നിൻ പദചലനം കാത്തുകഴിയുന്നു നിൻ ഓർമ്മയിൽ,
നിർനിദ്രരാവുകൾ പൂത്തുലയുന്നു നിൻ ഓർമ്മയിൽ.

बादलों की छाया गाए मौन पुकार तेरी यादों में,
मेघ मल्हार की गूँजे मधुर झंकार तेरी यादों में।

മുകിലുകൾ തീർത്ത നിഴലുകൾ പാടിടും മൗനഗാനം,
മേഘമല്ലാറിൻ ശ്രുതി മുഴങ്ങുന്നു നിൻ ഓർമ്മയിൽ.

छूकर गुज़री मंद पवन कह गई प्यार तेरी यादों में,
सूखी सरिता फिर से पाई धार तेरी यादों में।

പുൽകിയ തെന്നലുകൾ വന്നു പ്രണയനൊമ്പരം ചൊല്ലി,
വറ്റിയ പുഴയ്ക്കും ഒഴുക്കുണരുന്നു നിൻ ഓർമ്മയിൽ.

रात का सन्नाटा टूटा बाँसुरी की तान से,
ऋतु शोभ फिर खिल उठी हर बार तेरी यादों में।

രാവിൻ മൗനം ഭേദിച്ചുണരുന്നു ബാസുരിയുടെ നാദം,
ഋതുശോഭ വീണ്ടും വിരിയുന്നു നിൻ ഓർമ്മയിൽ.

जितना गाऊँ प्रेम कथा होती नहीं साकार,
अधरों के प्यालों में ग़ज़ल सँवरती तेरी यादों में।

എത്ര പാടിയാലും തീരുകയില്ല അനുരാഗഗാഥകൾ,
അധരചഷകങ്ങളിൽ ഗസൽ നിറയുന്നു നിൻ ഓർമ്മയിൽ.

'जी. आर.' की लेखनी अब भी तुझे ही ढूँढ़ती,
हर नया शेर जन्म लेता तेरी यादों में।

"ജീ ആർ" എന്ന തൂലിക ഇന്നും നിന്നെ തേടുന്നു;
ഓരോ വരിയും ജനിക്കുന്നു നിൻ ഓർമ്മയിൽ.

G. R. Kaviyoor
27-07-2026

No comments:

Post a Comment