Sunday, July 12, 2026

मौन की ज़ुबाँ | മൗനത്തിന്റെ ഭാഷ(एक द्विभाषी ग़ज़ल | ഒരു ദ്വിഭാഷാ ഗസൽ)

मौन की ज़ुबाँ | മൗനത്തിന്റെ ഭാഷ
(एक द्विभाषी ग़ज़ल | ഒരു ദ്വിഭാഷാ ഗസൽ)


बिन कहे भी दिल मिला करते हैं ख़ामोशी में,
कितने रिश्ते खिल उठे हैं बस ख़ामोशी में।

പറയാതെ പൂത്തുവീണു സ്വപ്നങ്ങൾ മൗനത്തിൽ,
പറയാതെ ചേർന്നുനിന്നു ഹൃദയങ്ങൾ മൗനത്തിൽ.

क्रोध ठहरे तो दुआ बन जाए हर इक साँस भी,
दिल को जीना आ ही जाता है ख़ामोशी में।

മുറിവുകൾ മറന്നുപോകും ക്ഷമയുടെ തണൽ വീണാൽ,
അനുഗ്രഹം പൊഴിയുന്നതും പലപ്പോഴും മൗനത്തിൽ.

रात जितनी भी गहरी हो, सवेरा आएगा,
नई किरण जन्म लेती है ख़ामोशी में।

ഇരുളിന്റെ വഴിയിലൂടെ പ്രതീക്ഷ നടന്നെത്തും,
പുലരിയും വിരിഞ്ഞുണരും നിശ്ശബ്ദ മൗനത്തിൽ.

हार भी इक सीख बन जाती है मुस्कान के साथ,
जीत का पहला क़दम होता है ख़ामोशी में।

തോൽവിയെ ചിരിയോടെ നെഞ്ചിലേറ്റി നിൽക്കുന്നവർ,
വിജയങ്ങൾ കൊയ്യുന്നതും ഒടുവിൽ മൗനത്തിൽ.

प्यार जब समझ का हाथ थाम ले मुस्कुराकर,
ज़िंदगी महकने लगती है ख़ामोशी में।

വിവേകവും സ്നേഹവും കൈകോർക്കും ജീവിതത്തിൽ,
സൗന്ദര്യം വിരിയുന്നതും എന്നും മൗനത്തിൽ.

'जी आर' ने यही जाना सफ़र-ए-ज़िंदगी में,
सबसे गहरी शक्ति रहती है ख़ामोशी में।

'ജി. ആർ.' അറിഞ്ഞ സത്യം ഇതൊന്നത്രേ ജീവിതത്തിൽ—
ഏറ്റവും വലിയ കരുത്ത് ഒളിഞ്ഞിരിക്കും മൗനത്തിൽ.

No comments:

Post a Comment