Bilungal gazhal by GR kaviyoor
പൂക്കളെ ചിത്രശലഭങ്ങൾ നൊമ്പരപ്പെടുത്തുന്നു,
നിൻ ഓർമ്മകൾ എന്നെയും നൊമ്പരപ്പെടുത്തുന്നു.
फूलों को तितलियाँ सताती हैं,
तेरी यादें मुझे भी सताती हैं।
മൗനത്തിൻ താഴ്വരയിൽ തനിച്ചിരിക്കുമ്പോൾ,
പറയാതെ പോയ വാക്കുകൾ നൊമ്പരപ്പെടുത്തുന്നു.
ख़ामोशी की वादियों में जब मैं तनहा होता हूँ,
कहे बिना रह गए लफ़्ज़ बहुत सताते हैं।
നിലാവിൻ ജാലകത്തിലൂടെ നിന്നെ തിരയുമ്പോൾ,
തിരികെ വരാത്ത രാത്രികൾ നൊമ്പരപ്പെടുത്തുന്നു.
चाँदनी की खिड़की से तुझे जब ढूँढता हूँ,
गुज़र गईं जो रातें, बहुत सताती हैं।
വസന്തം പൂക്കളുമായി മുറ്റത്തെത്തുമ്പോൾ,
നീ തന്ന സമ്മാനങ്ങൾ നൊമ്പരപ്പെടുത്തുന്നു.
जब बहार फूलों को लेकर आँगन में उतरती है,
तेरी दी हुई सौग़ातें बहुत सताती हैं।
തിരകളായ് തീരത്തെത്തും ഓർമ്മകളെല്ലാം,
പിരിയാതെ നിന്ന നിമിഷങ്ങൾ നൊമ്പരപ്പെടുത്തുന്നു.
लहरों की तरह यादें जब साहिल से टकराती हैं,
तेरे साथ बिताई घड़ियाँ बहुत सताती हैं।
ജീ ആർ, ഹൃദയത്തിൽ കുറിച്ചുവെച്ച പ്രണയവരികൾ,
മായാതെ നിൽക്കുമ്പോൾ അവ നൊമ്പരപ്പെടുത്തുന്നു.
जी आर, दिल में लिखी मोहब्बत की वो दास्ताँ,
मिटती नहीं, इसलिए बार-बार सताती है।
No comments:
Post a Comment