Tuesday, September 1, 2026

इश्क़ का एहसास — പ്രണയത്തിന്റെ അനുഭവംBilungal gazhal by GR kaviyoor

इश्क़ का एहसास — പ്രണയത്തിന്റെ അനുഭവം
Bilungal gazhal by GR kaviyoor 
दिल की गहराई तक जाकर तेरा प्यार महसूस हुआ,
दौलत नहीं, मुझे तेरा इज़हार महसूस हुआ।

ഹൃദയത്തിൻ ആഴത്തിലിറങ്ങി നിൻ സ്നേഹം അറിഞ്ഞതേയുള്ളൂ,
ധനമല്ല, നിൻ പ്രണയത്തിൻ വിലയെന്നറിഞ്ഞതേയുള്ളൂ.

तेरी ख़ामोश निगाहों ने जो बातें कह दीं,
बिन कहे दिल को वही इक़रार महसूस हुआ।

നിശ്ശബ്ദമായ നിൻ മിഴികൾ പറഞ്ഞതെല്ലാം കേട്ടപ്പോൾ,
മൊഴിയാത്തൊരു പ്രണയത്തിൻ സമ്മതമറിഞ്ഞതേയുള്ളൂ.

दूर रहकर भी तू दिल के बहुत क़रीब रहा,
फ़ासलों में भी तेरा प्यार महसूस हुआ।

അകലെയായിരുന്നിട്ടും നീയെൻ ഹൃദയത്തിൽ ചേർന്നപ്പോൾ,
അകലങ്ങൾക്കപ്പുറവും നിൻ സ്നേഹമറിഞ്ഞതേയുള്ളൂ.

तेरी यादों की महक जब भी चली शामों में,
सूने मौसम में भी बहार महसूस हुआ।

നിൻ ഓർമ്മകൾ കാറ്റിലലിഞ്ഞു വന്ന സന്ധ്യകളിൽ,
വിരഹത്തിലും വസന്തത്തിൻ മധുരമറിഞ്ഞതേയുള്ളൂ.

ज़ख़्म कितने भी मिले तेरी मोहब्बत से मुझे,
हर दर्द में तेरा प्यार महसूस हुआ।

നിൻ സ്നേഹം നൽകിയ മുറിവുകൾ ഏറെയായിരുന്നെങ്കിലും,
ഓരോ വേദനയിലും നിൻ സ്നേഹമറിഞ്ഞതേയുള്ളൂ.

जी आर, इश्क़ में जब ख़ुद को भुलाया मैंने,
अपने भीतर ही तेरा दीदार महसूस हुआ।

ജി ആർ, പ്രണയത്തിൽ സ്വയം മറന്നുപോയ നേരം,
സ്വന്തം ഹൃദയത്തിൽ നിന്നെ ഞാൻ കണ്ടറിഞ്ഞതേയുള്ളൂ.

GR kaviyoor 
01 09 2026

No comments:

Post a Comment