लोणी, पोहे, फुले आणि छोटी केळी घेऊन,
Malayalam to marathi
ഹരേ കൃഷ്ണ!
***************
നവനീതവുമവിലും നിറമലരും ചെറുപഴവും
തുളസീദലമിതുകോർത്തൊരു നറുമാലികയതുമായ്(2)
അണയുന്നതിമുദമായ് കരയുഗളം തൊഴുതടിയൻ (2)
മഥുരാധിപ! മരുവീടുക മമ മാനസമനിശം.
നവനീതവുമവിലും നിറമലരും ചെറുപഴവും
തുളസീദലമിതുകോർത്തൊരു നറുമാലികയതുമായ്
മനമാകെയുമിരുളാലടിപതറീടിന നിമിഷം;
തുണയേകുകയഴലാറ്റുക ഹരിമാധവ! സദയം(2)
ദിനവും നിജഹരിനാമവുമുരുവിട്ടിഹ മരുവാൻ;
കൃപയേകുക സതതം മമ മധുസൂദനഭഗവൻ!(2)
കരുണാരസമൊഴുകുന്നൊരു നയനാംബുജയുഗളം
മണിനൂപുരമിളകുന്നൊരു പദതാരിണപണിയാം(2)
അഴകാർന്നൊരു മുഖപങ്കജമിനി ദർശനമരുളൂ!
മുരളീധര! കരുണാകര! യദുനന്ദന! ശരണം!(2)
നവനീതവുമവിലും നിറമലരും ചെറുപഴവും
തുളസീദലമിതുകോർത്തൊരു നറുമാലികയതുമായ്
അണയുന്നതിമുദമായ് കരയുഗളം തൊഴുതടിയൻ (2)
മഥുരാധിപ! മരുവീടുക മമ മാനസമനിശം.(3)
വൃത്തം : ശങ്കരചരിതം
സുലഭ പോരുവഴി ✍️
--------------------------------------------------
मराठी अनुवाद (Marathi Translation)
पल्लवी:
लोणी, पोहे, फुले आणि छोटी केळी घेऊन,
तुळशीच्या पानांनी गुंफलेली ही माळ घेऊन,
मी तुझा भक्त दोन्ही हात जोडून आनंदाने तुला शरण आलो आहे.
हे मथुरेच्या राजा (मथुराधिपती), माझ्या मनात तू सदैव वास कर.
अनुपल्लवी:
जेव्हा माझे मन पूर्णपणे अंधकारात डगमगते,
हे हरी माधवा, दया करून मला आधार दे आणि माझे दुःख दूर कर.
दररोज तुझे 'हरिनाम' जपण्याची शक्ती मला लाभो,
हे मधुसूदन भगवंता, माझ्यावर तुझी कृपा सदैव असू दे.
चरण:
ज्यांतून करुणेचा रस वाहतोय अशा तुझ्या कमळनेत्रांना,
आणि ज्यांच्या पैंजणांचा गोड नाद येतोय अशा तुझ्या चरणांना मी वंदन करतो.
तुझ्या सुंदर कमळस्वरूपी मुखाचे दर्शन मला लाभू दे,
हे मुरलीधरा, करुणाकरा, यदुनंदना, मी तुला शरण आलो आहे.
मूळ रचना: सुलभ पोरुवझी
मराठी अनुवाद: जी. आर. कवियूर
15 05 2026
( कवियूर, तिरुवल्ला)
No comments:
Post a Comment